Add

Add

New Post

Rss

Wednesday, October 14, 2015
"ഒരപ്രതീക്ഷിതസ്വപ്നം"

"ഒരപ്രതീക്ഷിതസ്വപ്നം"

"ഒരപ്രതീക്ഷിതസ്വപ്നം"
============
ഏതാണ്ടൊരു പതിനാറുകൊല്ലം മുമ്പ്‌  മഴയില്ലാത്ത ഒരു ജൂലൈ രാത്രിഅച്ഛന്റെ ഒരു സഹപ്രവർത്തകനും ഭാര്യയും ഏകദേശം ഒന്നൊന്നരവയസ്സുതോന്നിക്കുന്ന അവരുടെ കുട്ടിയും ശ്രീകൃഷ്ണപുരത്തെ ഞങ്ങളുടെ വാടകവീട്ടിൽ വന്നുഏതൊരു ഗൃഹനാഥനെയും ഗൃഹനായികയേയും പോലെഅച്ഛനും അമ്മയും അവരെ ചായകൊടുത്തു സൽക്കരിക്കുകയാണുഅവർ തൊഴിൽ സംബന്ധമായതും കുടുംബസംബന്ധമായതുമാ കാര്യങ്ങൾപങ്കുവച്ചുകൊണ്ടിരുന്നുപൊന്നുരുക്കുന്നിടത്ത്‌ ൂച്ചക്കെന്തുകാര്യമെന്ന മട്ടിൽ ഞാൻ അതിനിടയിൽനിന്ന് എന്റെ മുറിയുടെ സ്വകാര്യതയിലേക്ക്ഉൾവലിഞ്ഞു.
                ബാലപുസ്തകത്തിൽ ഒരു ചിത്രകഥ വായ്ച്ചുകൊണ്ടിരിക്കെ വീട്ടിൽ വന്ന അങ്കിളിന്റെ ഒന്നരവയസ്സുതോന്നിക്കുന്ന പെൺകുട്ടി ചന്നം പിന്നംനടന്നുവരുന്നുഅതിനെ കണ്ട കൗതുകത്തിൽ വായ്ച്ചോണ്ടിരുന്നത്‌ മടക്കിവച്ച്‌ അതിന്റെകൂടെ കളിയായി കൊച്ച്‌ ടക്കുമ്പൊ കൂടെ മുട്ടിലിഴഞ്ഞ്ൂടെപോവുകമടിയിലിരുത്തുകകൊഞ്ഞനംകുത്തിക്കലിക്കുക തുടങ്ങിയ ലാപരിപാടികൾ കുറച്ചുനേരം നീണ്ടുഇതിനിടെ ഒരുവട്ടം കൊച്ച്തറയിലിരുന്ന എന്റെ അടുത്തേക്ക്‌ നടന്നുവന്നുഅതെന്തിനാണെന്നറിയാനുള്ള ആകാംക്ഷക്കിടയിൽ എന്റെ മൂക്കിൽ അവളുടെകുഞ്ഞരിപ്പല്ലുകൾകൊണ്ടൊരു കടികടിയുടെ ദൈർ ഖ്യം കുറച്ച്‌ സെക്കന്റുകൾ ഉണ്ടായിരുന്നുവേദനയെടുത്ത്‌ ഞാൻ മുഖം കുടഞ്ഞുകൊച്ച്‌ കടിവിട്ടുഎന്നിട്ടും മാറാത്ത വേദനകാരണം ഞാൻ ഏങ്ങിയേങ്ങിക്കരഞ്ഞു.
                ഒരു അഞ്ച്‌ മിനിറ്റ്‌  കാന്താരി അതിന്റെ കുസൃതികൾ തുടർന്നുപിന്നെ അതിന്റെകൂടെ കളിക്കാതെ ബെഡിൽകിടന്ന് ഞാൻ കരച്ചിൽതുടർന്നുഅതിനിടയിൽ "രണ്ടാളും അവിടെ കളിയായിരിക്കുഎന്നുപറഞ്ഞുകൊണ്ട്‌ അച്ഛൻ മുറിയിലേക്ക്‌ കടന്നുവന്നുഅവിടെ ഞാൻ കുട്ടിയോട്പിണങ്ങിക്കിടക്കുകയാണുഅച്ഛൻ കാര്യമന്വേഷിച്ചു,
"ദേഇതെന്റെ മൂക്കിക്കടിച്ചു"
ഞാൻ തിരികെ പരാതിപ്പെട്ടു.
"കുഞ്ഞല്ലേഅതിനെന്തോ അറിയാം..."
എന്ന് എന്നെ ആശ്വസിപ്പിച്ചുകൊണ്ട്‌ അച്ഛൻ അവളെ വാൽസല്യപൂർവ്വം കയ്യിലെടുത്തു.
"എന്തിനാ നീ എന്റെ മോനെ കടിച്ചേ"
എന്ന് സ്നേഹപൂർവ്വം  കുട്ടിക്കുറുമ്പിയോട്‌ ചോദിച്ചുകൊണ്ട്‌ ഇറങ്ങാൻ നിൽക്കുന്ന അച്ഛനേയും മ്മയേയും ഏൽപ്പിച്ചുഞങ്ങളോട് യാത്രപറഞ്ഞ്അവർ നടന്നകന്നുിന്നീട്‌  കുഞ്ഞിനെയും അതിന്റെ അച്ഛനമ്മമാരെയും പറ്റി ഇതുവരെയും ഓർത്തിട്ടില്ലപിന്നെ അവരെ കാണാനുംകഴിഞ്ഞിട്ടില്ല.
                കഴിഞ്ഞ പതിനാറുവർഷത്തിനിടെ പിന്നീടൊരിക്കൽപോലു ഓർമിക്കാതിരുന്ന  രംഗം ഇന്നലെ എന്റെ സ്വപ്നത്തിൽ വീണ്ടുംവർത്തിച്ചുഇതേങ്ങനെ സംഭവിച്ചു എന്നൊരു പിടുത്തവും കിട്ടുന്നില്ലനീണ്ട ഇത്രയും വർഷത്തിനിപ്പുറം ഓർമവന്ന അവളെ വീണ്ടും ഒന്നു കാണാൻകഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചുനേരെ അച്ഛനോട്‌  കുട്ടിയെക്കുറിച്ചും അതിന്റെ അച്ഛനമ്മമാരെക്കുറിച്ചും അന്വേഷിച്ചുഎന്നാ അച്ഛന്റെ മറുപടിഇങ്ങനെയായിരുന്നു.
"ആറുവയസ്സിലോ..?  ഓർമയില്ലഉണ്ടായിട്ടുണ്ടാവുംകൃത്യമായി അങ്ങോട്ട്‌ ഓർക്കാൻ പറ്റുന്നില്ല"
                അച്ഛന്റെ  മറുപടി കേട്ടപ്പോൾ വിഷമം തോന്നി. ഓർമയിൽനിന്ന് മാഞ്ഞെന്നു വിചാരിച്ച അന്നത്തെ  കുറച്ചുനിമിഷങ്ങൾ കൊണ്ട്അവളെ ഞാൻ വീണ്ടും ഓർക്കണമെങ്കിൽ അതെന്തിനായിരിക്കണം? ഇന്നവൾ ഒത്തിരി വലുതായിക്കാണുംഒരിക്കൽകൂടി കാണാൻ കഴിഞ്ഞെങ്കിൽ പഴയ കുസൃതി പറഞ്ഞു രസിക്കുകയും ഒരു നല്ല കൂട്ടുണ്ടാക്കുകയുമൊക്കെ ചെയ്യാമായിരുന്നുഎവിടെയാണെന്നറിഞ്ഞെങ്കിൽ തേടിപ്പിടിച്ച്പോകുമായിരുന്നുപക്ഷേ ങ്ങനെഎന്തിനാകാം  കുഞ്ഞ്‌ ഒര കാര്യവുമില്ലാതെ എന്റെ ഓർമകളിലേക്ക്‌ ഒരുപാട്‌ കാലത്തിനിപ്പുറംകടന്നുവന്നത്‌?


യദു. പി. ആർ
പൂർവ്വവിദ്യാർത്ഥി(2013-15)
ചരിത്ര ബിരുദാനന്ദര ബിരുദം
യു.സി.കോളേജ്‌, ആലുവ


Friday, October 2, 2015
ഓർമ്മകൾ

ഓർമ്മകൾ

ഓർമ്മകൾ

എത്ര മനോഹരം ഓർമ്മകൾ അത്രമേൽ ദുഃഖിതം ഓർമ്മകൾ നിശ്ചലദീപ്തമാം ഓർമകൾ നൽകുന്നു ഈറൻ നിറഞ്ഞ കനൽ മിഴികൾ ഓർക്കുന്നു വീണ്ടും ആ അനശ്വര നിമിഷങ്ങൾ വിടവാങ്ങലിൻ്റെ തേങ്ങലാം വേളയിൽ ഒരു വാക്കു പോലും പറയാതെ പോകുന്നു ഞാൻ നീ സമ്മാനിച്ച ഓർമകളുമായി ..... ഓർമിക്കാൻ ഇനിയെന്നും എന്നെന്നും

Fathima K F
1st BA Malayalam


Wednesday, September 30, 2015
അയാൾ

അയാൾ

മൂടി കെട്ടിയ ആകാശം. സ്ഥണ്ഡ്യയെങ്കിലും പതിവിലേറെ ഇരുട്ട് പരന്നും . തിങ്കൾ പടിഞ്ഞാറിലൂടെ അമ്പിളിക്ക് വഴി മാറി കൊടുത്തു.വീടിൻ്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയാണ് നാലാം ക്ലാസുകാരി മണിക്കുട്ടി. തൻ്റെ അമ്മയുടെ 'വരവും കാത്ത് മുഷിഞ്ഞപ്പോൾ അവൾ ചെറു കളിയിലേർപ്പെട്ടു.
പൊടുന്നനെ ധരണിയെ തണുപ്പിച്ച് വർഷം പൊഴിഞ്ഞു. മണിക്കുട്ടി അകത്ത് കയറി അല്പ സമയങ്ങൾക്ക് ശേഷം,കൈയിലൊരു പുസ്തക സഞ്ചിയുമായി മണിക്കുട്ടി മഴയിലേക്ക് ഓടിയിറങ്ങി .ചെന്നെത്തിയത് തൻ്റെ ചങ്ങാതിയുടെ വീട്ടിൽ, അപ്രതീക്ഷിതമായ അവളുടെ വരവുകണ്ട അവളുടെ ചങ്ങാതിയുടെ ഉമ്മ , അങ്ങോട്ട് വന്നതിൻ്റെ കാര്യം തിരക്കി. അല്പസമയത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു ... " വീട്ടിൽ അയാൾ വന്നിട്ടുണ്ട് " ഉമ്മ: ആര്? മണിക്കുട്ടി: " അച്ഛൻ... "

Shifa mol
1st BA Malayalam



Unveiling Dark

Unveiling Dark

Eternal silence spread all over. Earth wore its dark anchol Moon shone in mellow midnight. Cloudless sky encounters Charming stars highlights its beauty Serene atmosphere sprouted Flowers peep out from the leaves Wind rustle with the music Sented flower wet in dew Benign night blessed blissful movement

Chinnu Thomas 2nd BA English


Tuesday, September 29, 2015
എൻ്റെ നഷ്ടപ്രണയം

എൻ്റെ നഷ്ടപ്രണയം


എനിക്ക് നിന്നോടുള്ള പ്രണയത്തിനന്ത്യമില്ല. ഈ പ്രണയത്തിനാഴം നീ അറിയുന്നതെപ്പോൾ എൻ്റെ നിശബ്ദയാത്രയ്ക്ക് മുൻപോ ? കുറ്റബോധം തോന്നാതിരിക്കട്ടെ നിനക്കെന്നും, ഒരു വാക്കിൽ ഒതുങ്ങാത്ത, ഒരു നോവിൽ വിടരാത്ത ഹൃദയത്തിൻ്റെ പാട്ട് നീ കേൾക്കാതിരിക്കട്ടെ !

Arya Natesan 3rd bsc chemistry


Saturday, September 26, 2015
Friday, September 25, 2015
മരണത്തിൻ്റെ ഗന്ധം

മരണത്തിൻ്റെ ഗന്ധം

മരണത്തിൻ്റെ ഗന്ധം നീറിയെൻ നാസികയിൽ പ്രണയത്തിനായി വെമ്പു നിൻ മിഴികളsയവെ നീറുമെൻ നെഞ്ചിലും മരണ ഭയമായിരുന്നു എൻ്റെയല്ല, ഞാൻ തന്ന സ്നേഹമറിയാത്ത നിൻ്റെ പിന്നെയൊരു, ഭയമായിരുന്ന നിന്നെ, നിൻ്റെ സ്നേഹത്തെ ഇന്ന് ഞാൻ തന്ന സ്നേഹം സ്നേഹമല്ല, എൻ്റെ ഭയമാണ്

Surya Sunny
3rd BA English


Copyright © സ്പന്ദനം All Right Reserved
Designed by Harman Singh Hira @ Open w3.